കല്‍പ്പറ്റ നഗരസഭയിലെ പുത്തൂര്‍വയല്‍ മുതല്‍ കുന്നമ്പറ്റ ചെക്ക് ഡാം വരെ ഭാഗം റോഡ് ചെളിക്കുളമായി. പ്രദേശത്തുകാര്‍ ദുരിതത്തില്‍. കെഎസ്ഇബി കേബിള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുത്ത മണ്ണ് ഒഴുകി ഇറങ്ങിയാണ് റോഡ് ചെളിക്കുളമായത്. ടാറിങ്ങ് തകര്‍ന്ന് കുഴികള്‍ നിറഞ്ഞ റോഡില്‍ ചെളികൂടി നിറഞ്ഞതോടെ ഇതുവഴി വാഹനയാത്ര ദുരിതമായി.10 വര്‍ഷം മുമ്പ് ടാറിങ്ങ് നടത്തിയ റോഡാണിത്്. കല്‍പ്പറ്റ നഗരസഭ 19ാം വാര്‍ഡ് ഡിവിഷനില്‍ നിന്ന് മേപ്പാടി പഞ്ചായത്ത് 19ാം വാര്‍ഡ് കുന്നമ്പറ്റയില്‍ എത്തുന്ന ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്്. വലിയ കുഴികളാണ് റോഡില്‍ രൂപപെട്ടിരിക്കുന്നത്. ഇത് വാഹന യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ഇതിന് പുറമെയാണിപ്പോള്‍ കോബിള്‍ കുഴികളില്‍ നിന്നുള്ള മണ്ണ് കൂടി നിറഞ്ഞത്. റോഡില്‍ ചെളിനിറഞ്ഞതോടെ വാഹനങ്ങള്‍ കടന്നുപോകുന്നതിന് വലിയ പ്രയാസം നേരിടുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇരു ചക്ര വാഹനയാത്രക്കാര്‍ റോഡില്‍ തെന്നി വീഴുന്നതും പതിവായിട്ടുണ്. ചെളി നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- Advertisement -
- Advertisement -