വിജയദശമിയോട് അനുബന്ധിച്ച് വിദ്യാരംഭത്തിന്നായി പ്രത്യേക സൗകര്യങ്ങളാണ് ബത്തേരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയത്. ബത്തേരി മാരിയമ്മന്‍ ക്ഷേത്രം, മഹാഗണപതി ക്ഷേത്രം, പൊന്‍കുഴി ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിലാണ് വിദ്യാരംഭചടങ്ങുകള്‍ നടന്നത്. രാവിലെ മുതല്‍ ആരംഭിച്ച് ചടങ്ങുകള്‍ 12 മണിയോടെയാണ് സമാപിച്ചത്. നുറുകണക്കിന് കുരുന്നുകളാണ് ക്ഷേത്രങ്ങളില്‍ ആദ്യാക്ഷരം കുറിക്കാന്‍ മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിയത്. തിരക്ക് നിയന്ത്രിക്കുതിന്നായി പ്രത്യകം കൗണ്ടറുകളും ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു. മഹാഗണപതി ക്ഷേത്രത്തില്‍ കെ.എം ബാലകൃഷ്ണന്‍മാസ്റ്റര്‍, ഡോ.വി സത്യാനന്ദന് നായര്‍,ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചു. മാരിയമ്മന്‍ ക്ഷേത്രത്തില്‍ മുന്‍ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ എന്‍. ഐ തങ്കമണിയും, പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ മുരളിമാസ്റ്ററും കുട്ടികളെ എഴുത്തിനിരുത്തി.
- Advertisement -
- Advertisement -