വണ്ടിക്കടവില്‍ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച പുതുക്കുളത്ത് ഷൈലജയുടെയും, മകന് അഭിജിത്തിന്റെയും മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. ഇന്നലെ ബത്തേരിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് 3.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ എത്തിയിരുന്നു. ചിതയൊരുക്കുന്നതിന് സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ മറ്റൊരു വ്യക്തി നല്കിയ സ്ഥലത്താണ് 2 പേരുടെയും ചിതയൊരുക്കിയത്. അന്ത്യേ പചാരം അര്‍പ്പിക്കാന്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി ഗഗാറി, ബത്തേരി തഹസിദാര്‍ കുര്യന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
- Advertisement -
- Advertisement -