ഇന്ന് വിജയദശമി. നവരാത്രി ഉത്സവത്തിന് സമാപനം കുറിച്ച് നാടെങ്ങും വിജയദശമി ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും നൂറ് കണക്കിന് പിഞ്ചോമനകള്‍ വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരങ്ങളെഴുതി. വിവിധ ക്ഷേത്രങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഉല്‍സവഛായയില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ആചാര്യന്‍മാരും ക്ഷേത്രം തന്ത്രിമാരും നേതൃത്വം നല്‍കി. തമസ്സിന്റെ ശക്തികളെ ഒമ്പതു ദിവസത്തെ യുദ്ധത്തില്‍ പരാജയപ്പെടുത്തി നന്‍മയും ധര്‍മ്മവും അന്തിമ വിജയം കൈവരിക്കുന്നതിനെയാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്. മൗന സമാധിയില്‍ നിന്ന് നാദ വൈഖരി രൂപം കൊള്ളുന്നതിനെ വിദ്യാരംഭമായും ആദ്യാക്ഷരം കുറിക്കലായും ആചരിക്കുന്നു. തമസില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രപഞ്ച പരിണാമത്തെയും അക്ഷരച്ചിമിഴ് തുറക്കുന്ന വിദ്യാരംഭം പ്രതീകവല്‍ക്കരിക്കുന്നു. തെക്കെ ഇന്ത്യയില്‍ വിദ്യാരംഭ ചടങ്ങുകള്‍ പ്രസിദ്ധം കൊല്ലൂര്‍ മൂകാബിക ക്ഷേത്രമാണ്. സംസ്ഥാനത്ത് സരസ്വതി ക്ഷേത്രമായ പനച്ചിക്കാവിലും തുഞ്ചന്‍പറമ്പിലുമാണ് വിദ്യാരംഭത്തിന് പ്രസിദ്ധം. വയനാട്ടിലെ ഏക ക്ഷേത്രമായ പൂതാടി സരസ്വതി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിയ്ക്കാന്‍ നൂറുക്കണക്കിന് കുഞ്ഞുങഅങളാണ് പുലര്‍ച്ചെ എത്തിയത്. ജില്ലയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഇന്ന് കാലത്ത് വാഹന പൂജയും ഗ്രന്ഥ പൂജയും പ്രസാദ വിതരണവും നടന്നു.
- Advertisement -
- Advertisement -