- Advertisement -

- Advertisement -

മഹാനവമിയും വിജയദശമിയും ആഘോഷിക്കാന്‍ മാനഞ്ചേരി ക്ഷേത്രം ഒരുങ്ങി

0

മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും വ്യത്യസ്തമായ രീതിയിലാണ് മഹാനവമി ആഘോഷം.ഇത്തവണ വാഹനപൂജകള്‍ക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് മാനഞ്ചേരി മഹാദേവന്റെ മുദ്ര ആലേഖനം ചെയ്ത കീ ചെയിനുകള്‍ നല്‍കും.അതിനായി നൂറുകണക്കിന് കീ ചെയിനുകളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.മാനഞ്ചേരിക്ഷേത്രത്തിലെ ആഘോഷങ്ങള്‍ക്ക് വ്യത്യസ്ത രീതിയില്‍ മിഴിവേകാന്‍ ക്ഷേത്രം ഭാരവാഹികള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ക്ഷേത്രം മേല്‍ശാന്തി പുതിയില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി മഹാനവമി ആഘോഷങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.പുലര്‍ച്ചെതന്നെ വാഹനപൂജ ആരംഭിക്കുമെന്ന് ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page