മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി കേന്ദ്ര ജല ശക്തി മന്ത്രാലയം ഗുജറാത്തില്‍ സംഘടപ്പിച്ച സ്വച്ഛ് ഭാരത് ദിവസ് പരിപാടിയില്‍ വയനാട്ടില്‍ നിന്നു പങ്കെടുത്ത പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുക്മണി സുബ്രമണ്യന്‍ പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്വീകരണം നല്കി. ഹരിത കേരളം മാലിന്യ സംസ്ക്കരണം, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മികച്ച പദ്ധതി നിര്‍വഹണം ആരോഗ്യരംഗത്തെ മികവ് എന്നിവ പരിഗണിച്ചാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുക്മണി സുബ്രഹ്മണ്യനെ കേരളത്തില്‍ നിന്നുള്ള പത്തംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സ്വീകരണ സമ്മേളനം പ്രിന്‍സിപ്പള്‍ കെആര്‍.ജയരാജ് ഉദ്ഘാടനം ചെയതു. ഹെഡ്മാസ്റ്റര് കെപി. ഗോവിന്ദന് കുട്ടി ത്രിദീപ് കുമാര്‍, ജയശ്രീ, സിഡി ബാബു, ബെന്നി മാത്യു, ശുഭ എന്നിവര്‍സംസാരിച്ചു.
- Advertisement -
- Advertisement -