- Advertisement -

- Advertisement -

നാളെ ബത്തേരിയില്‍ മഹാ ഐക്യദാര്‍ഢ്യ സമ്മേളനം

0

നിരാഹാര സമരത്തിന്റെ ഭാഗമായി നാളെ ബത്തേരിയില്‍ മഹാ ഐക്യദാര്‍ഢ്യ സമ്മേളനം. എല്ലാവരും ബത്തേരിയിലേക്ക് എല്ലാ വഴികളും ബത്തേരിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാര്‍ഢ്യ മഹാസമ്മേളനം നടത്തുന്നത്. സമരം ആരംഭിച്ചതു മുതല്‍ ഐക്യദാര്‍ഢ്യവുമായി എത്തിയവരെ എല്ലാവരെയും നാളെ മഹാസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.സമ്മേളനത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. എം പിമാരായ കെ സുധാകരന്‍, എളമരം കരീം, മുന്‍ എം.പി ടി എന്‍ സീമ, കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് എന്നിവര്‍ ഐക്യദാര്‍ഢ്യ മഹാസമ്മേളനത്തില്‍ സംബന്ധിക്കുമെന്നാണ് അറിയുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page