രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം വയനാടിന്റെ ഹൃദയത്തിലിടം നേടി ചുരമിറങ്ങുന്ന സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് വയനാട് പ്രസ്സ് ക്ലബ് യാത്രയയപ്പ്നല്കി. പ്രളയമടക്കം പ്രതിസന്ധികള്‍ അഭിമുഖീകരിച്ച വയനാടന്‍ ജനതക്ക് ഇച്ഛാശക്തിയോടെ സേവനപാതയിലൂടെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയ എന്‍.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥനെന്ന നിലയില്‍ മാതൃക കാട്ടിയ മഹത് വ്യക്തിയാണെന്ന് പ്രസ്സ് ക്ലബ് സെക്രട്ടറി പി.ഒ ഷീജ പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.. എ.എസ് ഗിരീസ് , സി.വി ഷിബു, എം ഷാജി, കെ.എ അനില്‍കുമാര്‍, നിസാം കെ അബ്ദുള, ഇല്യാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -