- Advertisement -

- Advertisement -

ഭീതിപരത്തിയ പുലിയെ വനപാലകര്‍ പിടികൂടി

0

പൂതാടി മാതമംഗലത്ത് ഭീതിപരത്തിയ പുലിയെ വനപാലകര്‍ പിടികൂടി. പൂതാടി ചീയമ്പം ബൊമ്മന്‍ കോളനി കാപ്പിത്തോട്ടത്തില്‍ വെച്ച് മയക്കുവെടിവെച്ചാണ് ഇന്ന് കാലത്ത് 9.30 ഓടെ പുലിയെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മാതമംഗലത്ത് ഭീതി പടര്‍ത്തിയ പുലിയെ ഇന്നലെ സില്‍വര്‍ പ്‌ളാന്റേഷനിലാണ് കണ്ടത്. പുലിയെ പിടികൂടാന്‍ നടപടിയെടുക്കുന്നതിന് പകരം പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താന്‍ തീരുമാനിച്ച വനപാലകരും നാട്ടുകാരും തമ്മില്‍ ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് ബത്തേരിയില്‍ നിന്ന് കൂടെത്തിച്ച് സ്ഥലത്ത് സ്ഥാപിച്ചു. ചീയമ്പം ബൊമ്മന്‍ കോളനിയുടെ സമീപം ഇന്ന് കണ്ടെത്തിയ പുലിയെ വനപാലകര്‍ പിന്തുടര്‍ന്നു. പുലി ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങി കൂടുതല്‍ അപകടം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ മയക്കുവെടി വെക്കുകയായിരുന്നു. മാതമംഗലത്ത് ഇന്നലെ സ്ഥാപിച്ച കൂട് എത്തിച്ച് പുലിയെ കൂട്ടിലാക്കി ബത്തേരിയിലേക്ക് കൊണ്ടുപോയി

Leave A Reply

Your email address will not be published.

You cannot copy content of this page