ജയകൃഷ്ണന്റെ പഠന ചിലവുകള്‍ പനമരം ബദറുല്‍ ഹുദ ഏറ്റെടുക്കും
കഴിഞ്ഞ ദിവസം തരുവണയിലെ വെള്ളക്കെട്ടില്‍ മുങ്ങിയ രണ്ട് വിദ്യാര്‍ഥികളെ സാഹസികമായി രക്ഷപ്പെടുത്തിയ പതിനാലുകാരന്‍ ജയകൃഷ്ണന്റെ പഠന ചിലവുകള്‍ പനമരം ബദറുല്‍ ഹുദ ഏറ്റെടുക്കും.ബദറുല്‍ ഹുദ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ മൗലവി ഉള്‍പ്പെടെയുള്ളവര്‍ വെള്ളിയാഴ്ച ജയകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കൂലിപ്പണിക്കാരായ ബാബുവിന്റെയും ശാരദയുടേയും മകനായ ജയകൃഷ്ണന്‍ മൂന്ന് കിലോമീറ്റര്‍ നടന്നാണ് കല്ലോടി സ്‌കൂളില്‍ എത്തുന്നത്. സൈക്കിള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനും ഉദ്ദേശിക്കുന്നതായി ബദറുല്‍ ഹുദ അധികൃതര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് തരുവണയിലെ ക്വാറി കുളം കാണാനെത്തിയ മൂന്ന് വിദ്യാര്‍ഥികളാണ് കുളത്തില്‍ വീണത്. സഫ്വാന്‍(13), അമീന്‍ (13) എന്നിവരെയാണ് ജയകൃഷ്ണന്‍ രക്ഷിച്ചത്. ഷാമിലിനെ രക്ഷിക്കാനായില്ല.