- Advertisement -

- Advertisement -

ആദിവാസി വികസന പാര്‍ട്ടിയുടെ സമരം ഏഴാം ദിവസത്തിലേക്ക് 

0

മാനന്തവാടി എസ്.എം.എസ് ഡിവൈഎസ്പി ഓഫീസിന് മുമ്പില്‍ ആദിവാസി വികസന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് . ഇന്നലെ സമരം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. 5-ാം തീയ്യതി മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ ചര്‍ച്ച നടക്കുമെന്നും പോലീസ് അറിയിച്ചു.
പഞ്ചാര കൊല്ലിയിലെ കോളുവിന്റെ കൃഷി നശിപ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 27 നാണ് കേളു അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേളുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഭാര്യ അമ്മു നിരാഹാര സമരം തുടങ്ങിയിരുന്നു. അമ്മുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അമ്മുവിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ആദിവാസി വികസന പാര്‍ട്ടി ജില്ലാ ജോയിന്റ് സെക്രട്ടറി സി.സോമശേഖരന്‍ സമരം ഏറ്റെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page