- Advertisement -

- Advertisement -

വെയ്റ്റ്‌ലിഫ്റ്റിംഗ് &ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പ് ഒക്ടോബര്‍ അഞ്ചിന്

0

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വെയ്റ്റ്‌ലിഫ്റ്റിംഗ് &ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ് പനമരം, കാപ്പുംച്ചാല്‍ ഡബ്ല്യൂഎംഒആര്‍ട്‌സ് &സയന്‍സ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത 72 കോളേജില്‍ നിന്നായി 200ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.15 വര്‍ഷത്തിന് ശേഷമാണ് വയനാട്ടില്‍ മിസ്റ്റര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മത്സരം നടക്കുന്നത്. മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി, ജി വി രാജ അവാര്‍ഡ് ജേതാവും, ബോഡി ബില്‍ഡിംഗ് ഇന്ത്യന്‍ റെയില്‍വേ കോച്ചുമായ എംകെ കൃഷ്ണകുമാര്‍ ചാംപ്യന്‍ഷിപ് ഉത്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേള നത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസ്സര്‍ ബൊള്ളമ്മ,കായിക വിഭാഗം മേധാവി ശ്രീജിത്ത് പാണ്ടിക്കടവ്,ജനറല്‍ ക്യാപ്റ്റന്‍ അജ്മല്‍ സിയാദ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page