- Advertisement -

- Advertisement -

സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രശാന്ത് മലവയലിന്റെ കുടുംബവും

0

നിരാഹാരമിരിക്കുന്ന സമര നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നിരാഹാരമിരിക്കുകയാണ് സമര നേതാവ് പ്രശാന്ത് മലവയലിന്റെ ഭാര്യ രമ്യയും,മകള്‍ നേഹാ ലക്ഷ്മിയും.കഴിഞ്ഞ 4 ദിവസമായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്. അദ്ദേഹത്തിന്റെ കട്ടിലിന് ഓരം ചേര്‍ന്നാണ് കുടുംബവും നിരാഹാരം അനുഷ്ഠിക്കുന്നത്. വയനാട് നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിരാഹാരം അനുഷ്ഠിക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താനും മകളും ഉപവാസം അനുഷ്ഠിക്കുന്നതെന്ന് രമ്യ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page