- Advertisement -

- Advertisement -

ടൗണ്‍ ശുചീകരിച്ച് ഡ്രൈവര്‍മാരും സംഘാടകരും വ്യാപാരികളും

0

വിദ്യാര്‍ത്ഥികളുടെ ഐക്യദാര്‍ഢ്യ പ്രകടനത്തിനു പിന്നാലെ ടൗണ്‍ ശുചീകരിച്ച് ഗുഡ്‌സ് ഡ്രൈവര്‍മാരും സംഘാടകരും വ്യാപാരികളും.പ്രകടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിച്ച് ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ ഗ്ലാസ്സുകളുമാണ് നിമിഷ നേരം കൊണ്ട് നീക്കം ചെയ്തത്.

സമരാവേശത്തിനിടയിലും നഗര ശുചീകരണത്തില്‍ വിട്ടുവീഴ്ചയില്ലാതെ ബത്തേരിയിലെ ഗുഡ്‌സ് ഡ്രൈവര്‍മാര്‍. രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിന്നിടെ കുടിവെള്ളത്തിന്ന് ഉപയോഗിച്ച് നിരത്തിലിട്ട പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ ഗ്ലാസുകളുമാണ് പ്രകടനത്തിനു പിന്നാലെ ഗുഡ്‌സ് ഡ്രൈവര്‍ നീക്കം ചെയ്തത്. വൃത്തിയുടെ കാര്യത്തില്‍ ഒരു വീഴ്ചയ്ക്കും തയ്യാറാകാത്ത ബത്തേരിക്കാരുടെ കുട്ടായ്മയുടെ ഒരു മാതൃക കൂടിയായിരുന്നു ഗുഡ്‌സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page