- Advertisement -

- Advertisement -

മഴയിലും കെടാതെ വിദ്യാര്‍ഥികളുടെ പ്രതിഷേധാഗ്‌നി.

0

ദേശീയപാത 766ലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആണ് മഴ എത്തിയത്. ഈ മഴയേയും അവഗണിച്ചാണ് വിദ്യാര്‍ഥികള്‍ ആവേശത്തോടെ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്..

ദേശീയപാത 766ലെ യാത്രാ കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പടുകൂറ്റന്‍ പ്രകടനം സമരപന്തലിനു മുന്നിലെത്തിയപ്പോഴാണ് മഴ തിമിര്‍ത്തു പെയ്തത്. എന്നാല്‍ ഈ മഴയ്ക്കു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധാഗ്‌നി കെടുത്താന്‍ കഴിഞ്ഞില്ല. മഴയേയും അവഗണിച്ച് വിദ്യാര്‍ഥികള്‍ ആവേശത്തോടെ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. കുടകള്‍ കയ്യിലുള്ള ചുരുക്കം ചിലര്‍ മാത്രം മഴയെ പ്രതിരോധിക്കാനായി കുട കയ്യില്‍ എടുത്തെങ്കിലും മറ്റുള്ളവര്‍ മഴ കൊണ്ടാണ് പ്രതിഷേധ പ്രകടനത്തില്‍ ചേര്‍ന്നു നിന്നത്. തങ്ങളുടെ സമരവീര്യത്തെ തകര്‍ക്കാന്‍ ഒന്നിനു മാവില്ലന്നതിന്റെ ഉറക്കെ പ്രഖ്യാപനം കൂടിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിലൂടെ ഉയര്‍ന്നു വന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page