- Advertisement -

- Advertisement -

സമരത്തിന് പിന്തുണയര്‍പ്പിച്ച് ഗുണ്ടല്‍പേട്ട് എം.എല്‍.എ

0

സമരത്തിന് പൂര്‍ണ പിന്തുണയര്‍പ്പിച്ച് ഗുണ്ടല്‍പേട്ട് എം.എല്‍.എ. നിരഞ്ജന്‍ കുമാര്‍ .ഇന്നലെ സമരപന്തലില്‍ എത്തിയ നിരഞ്ജന്‍ കുമാര്‍ റോഡ് അടക്കുന്നതിനെതിരെയുള്ള ജനവികാരം കര്‍ണാടക മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഉറപ്പ് നല്‍കി.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഗുണ്ടല്‍പേട്ട് എം.എല്‍.എ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് സമരപന്തലില്‍ എത്തിയത്. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും ,റോഡ് അടക്കുന്നതിനെതിരെയുള്ള ജനവികാരം കര്‍ണാടക മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ,അനുകൂല നിലപാടുകള്‍ക്കായി ശ്രമിക്കുമെന്നും അറിയിച്ചു. സമരപന്തലില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹം ആക്ഷന്‍ കമ്മറ്റി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സുരേഷ് താളൂര്‍,എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍ ,ഐ.സി ബാലകൃഷ്ണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page