കേബിള്‍ ഓഫീസ് അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വയനാട് വിഷന്‍ കേബിള്‍ ഓപ്പറേറ്റര്‍ പുല്പള്ളി താന്നിത്തെരുവ് ഇല്ലിക്കല്‍ മനോജിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. താന്നിത്തെരുവ് ന്യൂവേള്‍ഡ് കേബിള്‍ ഉടമയാണ് മനോജ്. മൂന്ന് ചാനലുകള്‍ ആക്ട്ടിവേറ്റ് ചെയ്ത് സെര്‍വറില്‍ നിന്ന് ഓണാകാന്‍ താമസച്ചതിന്റെ പേരിലാണ് നാലംഗ സംഘം ആക്രമിച്ചതെന്ന് മനോജ് പറയുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജ് പുല്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചവര്‍ക്കെതിരേ പോലിസില്‍ പരാതി നല്കി.
- Advertisement -
- Advertisement -