പ്രളയ ദുരിതബാധിതര്‍ക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ റിലീഫ് കൂപ്പണ്‍ വിതരണം ചെയ്തു.മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ചടങ്ങ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു.60 പേര്‍ക്ക് 1000 രൂപ വിലയ്ക്കുള്ള ഗൃഹോപകരണങ്ങള്‍ വീതം വാങ്ങുന്നതിനുള്ള കൂപ്പണുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.കെ.ടി.എ.മുനീര്‍ അദ്ധ്യക്ഷനായിരുന്നു. ബി.സുരേഷ്ബാബു, എ.രാംകുമാര്‍, പി.കെ.അഷ്റഫ്, ആര്.ഉണ്ണികൃഷ്ണന്, ഹമീദ് പെരുംപറമ്പില്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -