യാത്രാ നിരോധന വിഷയത്തില്‍ രാഷ്ട്രീയപ്പെരുമ കാണിക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രം ഗതാഗത നിരോധന പ്രശ്‌നത്തെ കാണുന്നതും രാഷ്ട്രീയ പാപ്പരത്തമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ദേശീയ പാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വയനാട്ടിലെ മുഴുവന്‍ വ്യാപാരികളും യോജിച്ച പ്രക്ഷോഭത്തിന് ഒപ്പമുള്ളപ്പോള്‍ ജനങ്ങളുടെ ഒരുമ തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. വയനാട് ജില്ലയില്‍ കര്‍ണ്ണാടകയിലേക്കുള്ള രണ്ട് പ്രധാന പാതകളിലാണ് ഗതാഗത നിരോധനം മൂലം ബുദ്ധിമുട്ടുണ്ടാകുന്നത്. രണ്ടിന്റെയും പ്രാധാന്യം ജില്ലയിലെ വ്യാപാരികളം ബാധിക്കുന്നതാണ്. ഈ വിഷയത്തില്‍ വ്യാപാരികള്‍ ലോങ് മാര്‍ച്ച് നടത്തുമെന്നും ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്.,ഇ.ഹൈദ്രൂ,കെ ഉസ്മാന്‍,സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -