ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഈ വര്‍ഷത്തെ ഉത്തര മേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കും, യൂണിറ്റിനുമുള്ള ഉപഹാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബുവില്‍ നിന്ന് എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സുധാറാണി എ, ഉത്തര മേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ കെ എസ് ശ്യാല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഉത്തര മേഖലയിലെ മികച്ച വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് സ്കൂളിലെ വളണ്ടിയര്‍ ലീഡര്‍ ആയിരുന്ന ലക്ഷ്മി നിരഞ്ജന, ജില്ലയിലെ മികച്ച വളണ്ടിയര്ക്കുളള അവാര്‍ഡ് വളണ്ടിയര്‍ ലീഡര്‍ ആയിരുന്ന റിഥിന്‍ കുര്യന് എന്നിവരും ഏറ്റുവാങ്ങി. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് നൗഷാദ് സി കെ, വൈസ് പ്രസിഡന്റ് ഷാജു കുമാര്‍ കെ സി, ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസര്‍ വിശ്വേഷ് വി ജി, അധ്യാപികരായ പ്രസാദ് കെ, സുഭാഷ് കെ ,ഷീബ അനില്‍ എന്നിവരും പങ്കെടുത്തു.
- Advertisement -
- Advertisement -