- Advertisement -

- Advertisement -

ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍

0

മാനന്തവാടി:ഒക്ടോബര്‍ അഞ്ചിന് വയനാട് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു .രാത്രിയാത്രാ നിരോധനത്തിന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഒപ്പമുണ്ട്. എന്നാല്‍ ഹര്‍ത്താല്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ദേശീയപാത പൂര്‍ണമായി അടക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭ പരിപാടികളും കോടതിയില്‍ ക്രിയാത്മകമായ ഇടപെടലും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഏകപക്ഷീയമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഹര്‍ത്താലുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സഹകരിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷനായിരുന്നു.ജനറല്‍ സെക്രട്ടരി പി.വി മഹേഷ്, ട്രഷറര്‍ എന്‍ പി ഷിബി, വൈസ് പ്രസിഡന്റുമാരായ എം.വി സുരേന്ദ്രന്‍, എന്‍ വി അനില്‍കുമാര്‍, എം.കെ ശിഹാബുദ്ദിന്‍, സി.കെ സുജിത്, കെ എക്സ് ജോര്‍ജ്, സെക്രട്ടരിമാരായ ഇ എ നാസിര്‍, കെ ഷാനസ്, ജോണ്‍സണ്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page