ദേശീയപാത 766 ലെ യാത്ര നിരോധനത്തിനെതിരെ ജനകീയ ശബ്ദമുയര്‍ത്താനായി പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന പ്രചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളിയില്‍ വിവിധ കക്ഷിരാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ യോഗം ചേര്‍ന്നു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്ന നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം നടത്തുമെന്നും അദേഹം പറഞ്ഞു. പഞ്ചായത്തുകള്‍ തോറും കണ്‍വെന്‍ഷനുകള്‍ നടത്തി ഓരോ പഞ്ചായത്തിലും ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് ഈ മാസം 27-ന് പ്രതിഷേധറാലി നടത്തും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ,ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, പി.ഡി.സജി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -