അമ്പലവയലില്‍ വീണ്ടും നടുറോഡില്‍ ആക്രമണം. വയോധികയും പിഞ്ചു കുട്ടികളുമടക്കം 6 അംഗ കുടുബത്തെ ബൈക്കിലെത്തിയ യുവാക്കള്‍ നടു റോഡില്‍ മര്‍ദ്ദിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെ അമ്പലവയല്‍ ടൗണില്‍ ബിവറേജസിന് സമീപം വെച്ചായിരുന്നു ആക്രമണം കാറില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന് ചുള്ളിയോട് സ്വദേശി ഫൈസലിനും കുടുംബത്തിനുമാണ് അമ്പലവയല്‍ ടൗണില്‍ മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാറിനു പുറകില്‍ യുവാക്കള്‍ ബൈക്കില്‍ പിന്തുടര്ന്ന് ഇടിച്ചതിനെ ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. കാറില്‍ യാത്ര തുടര്‍ന്ന ഫൈസലിനെയും കുടുംബത്തെയും പ്രതികള്‍ സുഹൃത്തുക്കളെയും കൂട്ടി പിന്തുടര്ന്ന് അമ്പലവയല്‍ മ്യൂസിയം ജംഗ്ഷനില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ചുള്ളിയോടേ കേളത്ത് പറമ്പില്‍ 60 വയസ്സ്ുകാരിയായ റുഖിയ, ഫൈസല്‍,ബബിത . കുട്ടികളായ സനത്ത്, ഐനസ്, ഹൂദ് എന്നിവര്‍ക്കാണ് മര്‍ദ്ദമേറ്റത്. ഇവര്‍ അമ്പലവയലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 വയസ്സുകാരന് സനത്തിന് സാരമായി പരിക്കേറ്റിറ്റുണ്ട്. അക്രമികള്‍ അമ്പവയല്‍ സ്വദേശികള്‍ ആണെന്ന് പരാതിയില്‍ പറയുന്നു.
- Advertisement -
- Advertisement -