മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേര്‍ന്നു
തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് അടിയന്തിരമായി നടപ്പാക്കണമെന്ന് ഐ.എന്‍.ടി.യു.സി മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍’ മാനന്തവാടി ഏരിയ ജനറന്‍ ബോഡി യോഗം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടുത്ത മാസം 10ന് ജില്ലാ ആസ്ഥാനത്ത് സമരം നടത്താനും യോഗം തിരുമാനിച്ചു. കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.കെ.എ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അനില്‍കുമാര്‍, ടി.എ.റെജി, തങ്കമ്മ യേശുദാസ് ,ടി. കഞ്ഞാപ്പ, പി.എസ്.രാജേഷ്, കെ.വി.സലിം ,ടി.കെ.സമദ്, ടി.കെ. നാസ്സര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.