കല്‍പ്പറ്റ മലബാര്‍ ഗോള്ഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം.ടോറസ് ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കണിയാമ്പറ്റ വഴിത്തലപറമ്പല് മുഷ്താക്കിന്റെ ഭാര്യ മൈമൂന(50) ആണ് മരണപ്പെട്ടത്. ഇവരുടെ മകന് അന്‍സാര്‍(20) ബന്ധുവായ ജംഷീര്‍(30) എന്നിവര്‍ക്ക് പരിക്കേറ്റു.ഇതില്‍ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണിയാമ്പറ്റയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാറും കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ ഭാര്യയെയും മകനെയും ഉസ്താദിന്റെ മരണം അറിയിക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ടതായിരുന്നു. കാറില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വെള്ളാരം കുന്നിലെ പെട്രോള്‍പമ്പിലേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്.
- Advertisement -
- Advertisement -