ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 29ന് ഡിഎം വിംസ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു.രാവിലെ 8.30ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ബൈപ്പാസ് വഴി ഗൂഡല്ലായി റോഡിലൂടെ ജൈത്ര തിയേറ്ററിന് മുന്നിലെത്തി കല്‍പ്പറ്റ നഗരം ചുറ്റി തിരിച്ചു പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന രീതിയിലാണ് മിനി മാരത്തോണ്‍ നടത്തുന്നത്.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9544954408 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
- Advertisement -
- Advertisement -