വൈത്തിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായതില്‍ പ്രതിഷേധിച്ച് ചുണ്ടേല്‍ ടൗണില്‍ 22 ന് മനുഷ്യ പ്രതിരോധവേലി തീര്‍ക്കുമെന്ന് പ്രക്ഷോഭസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാട്ടാനകള്‍ നാട്ടിലിറങ്ങി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും തൊഴിലിടങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നില്ല. മദ്രസയിലേക്ക് വരുന്ന കുട്ടികള്‍ക്കും ആദിവാസി കോളനികളിലുള്ള കുട്ടികള്‍ക്കും പല ദിവസങ്ങളിലും സ്കൂളുകളില്‍ പോകാന്‍ കഴിയുന്നില്ല. നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയത
- Advertisement -
- Advertisement -