പുല്‍പ്പള്ളി: സംഗീതവേദിയില്‍ ശ്രദ്ധേയരായ കലാകരാന്മാര് പങ്കെടുത്ത സംഗീത വേദി പാടാം നമുക്ക് പാടാം കലാ കൂട്ടായ്മയുടെ ഉദ്ഘാടനവും സംഗീത വിരുന്നും പുല്പള്ളി എസ്.എന്‍. ബാല വിഹാറില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഷാജി അധ്യക്ഷനയായിരുന്നു. എം.കെ. ശ്രീനിവാസന് മാസ്റ്റര്‍, പി.കെ. റെജി, ഉണ്ണികൃഷ്ണന്, മാത്യു മത്തായി ആതിര, സിറിയക് ടി. സൈമണ്‍, കെ.ആര്. ജയരാജ്, രാജേഷ് ദൃശ്യ, പി.കെ. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.സിനിമ പിന്നണി ഗായകരുള്‍പ്പെടെയുള്ളവര്‍ സംഗീത വിരുന്നില്‍ പങ്കെടുത്തു
- Advertisement -
- Advertisement -