മാനിവയല്‍ സര്‍വ്വോദയാ ഗ്രന്ഥശാല സെക്രട്ടറി കെ.എസ് ഗിരീഷിന്റെ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ നഷ്ടപ്പെട്ട ഗിരീഷിന് നാട്ടുകാര്‍ സൗജന്യമായി വാങ്ങി നല്കുന്ന പുതിയ ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം നാളെ മാനിവയല്‍ ഗ്രന്ഥശാല പരിസരത്ത് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ സത്താര്‍ ,അഗസ്റ്റിന് കൊടിയം കുന്നേല്‍, ടോമി മലവയല്‍, വര്‍ഗ്ഗീസ് വട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -