പട്ടികവര്‍ഗ പുനരധിവാസ വികസന മിഷനെ(ടി.ആര്.ഡി.എം)ശാക്തീകരിച്ച് പ്രകൃതിദുരന്തബാധിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു ചുമതലപ്പെടുത്തണമെന്നു ആദിവാസി ഗോത്രമഹാമസഭ, കേരള ആദിവാസി ഫോറം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു പ്രത്യേക സംവിധാനം ആവശ്യമാണ്. പുനരധിവാസച്ചുമതല ടി.ആര്.ഡി.എമ്മിനെ ഏല്‍പ്പിക്കുകയാണ് ഉത്തമമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
- Advertisement -
- Advertisement -