- Advertisement -

- Advertisement -

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത – രണ്ടാംഘട്ട സമരത്തിന് ഒരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്

0

ബദല്‍ റോഡ് നിര്‍മ്മാണം തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം പുന:പരിശോധിക്കാന്‍ മുഖ്യമന്ത്രിയും വയനാട്ടിലെ എം.എല്‍.എമാരും ഇടപെടണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24-ന് രണ്ടാംഘട്ട സമരം ആരംഭിക്കും. പടിഞ്ഞാറത്തറയില്‍ ചേര്‍ന്ന ജില്ലാ നേതൃത്വ സമ്മേളനത്തിലാണ് തീരുമാനം . പടിഞ്ഞാറത്തറയില്‍ തറക്കല്ല് സ്ഥാപിച്ച സ്ഥലത്ത് വിവിധ പ്രതിഷേധ പരിപാടികളും, ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡണ്ട് കെ.എ.ആന്റണി അധ്യക്ഷനായിരുന്നു. വില്‍സന്‍ നെടുംകൊമ്പില്‍, ജോസഫ് കാവാലം, ടി.പി.കുര്യാക്കോസ്, റെജി കെ.വി, ജോണ്‍സണ്‍ ഒഴാക്കാനാക്കുഴി , തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page