തിരുവോണത്തിന് അടുപ്പിച്ചുള്ള ദിവസങ്ങളില്‍ മൂന്ന് ഡിപ്പോകളിലേയും കളക്ഷന്‍ വര്‍ധിച്ചു. മാനന്തവാടി ഡിപ്പോയ്ക്കും ബത്തേരി ഡിപ്പോയ്ക്കുമാണ് കൂടുതല്‍ വരുമാനം ലഭിച്ചത്. മറ്റു ഡിപ്പോകളെ അപേക്ഷിച്ച് കല്പ്പറ്റയ്ക്ക് വരുമാനം കുറവാണ്. ബത്തേരി, മാനന്തവാടി ഡിപ്പോകള്ക്ക്് രണ്ടു ലക്ഷം രൂപ വരെ വരുമാനം ലഭിച്ചപ്പോള്‍ കല്‍പ്പറ്റ ഡിപ്പോയ്ക്ക് ഒരുലക്ഷത്തില്‍ കൂടുതല്‍ അധിക വരുമാനം ലഭിച്ചിട്ടില്ല. ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് കൂടുതല്‍ വരുമാനം ലഭിച്ചത്. ഉത്രാടദിനത്ത്ില് ലോക്കല്‍ സര്‍വീസുകള്‍ക്കും വരുമാനം വര്‍ധിച്ചു. ഇതു കൂടാതെ സ്പെഷ്യല്‍ സര്‍വീസ് നടത്തിയതും വരൂമാനം വര്‍ധിക്കാന്‍ കാരണമായി.മാനന്തവാടി ഡിപ്പോയില്‍ നിന്ന് കോട്ടയത്തേക്കും, ബത്തേരി ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലെക്കും, തിരുവനന്തപുരത്തേക്കും സ്പെഷ്യല്‍ സര്‍വീസ് നടത്തി.
- Advertisement -
- Advertisement -