എക്സൈസ് കമ്മീഷണറുടെ ഓപ്പറേഷന് വിശുദ്ധിയുടെ ഭാഗമായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ പി.കെ റെമീസ്(24),പി.സി ജുറൈജ്(25) എന്നിവരാണ് ലഹരി ഗുളികകളുമായി പിടിയിലായത്.ഇവരില്‍ നിന്നും 145 എണ്ണം നൈട്രാസ്പാം ഗുളികകള്‍ പിടികൂടി.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് മൈസൂരില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി.എം ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു,സജു.പി,പ്രിവന്റീവ് ഓഫീസര്‍മാരായ ശശി. കെ, സൈമണ്‍ കെ. എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു.വി, അജേഷ് വിജയന്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിന്ദു,വീണ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -