അമ്പുകുത്തിമലയുടെ താഴ്‌വാരങ്ങളില്‍ അനധികൃതമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് അമ്പുകുത്തിമല സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഈ പ്രദേശത്ത് സുരക്ഷിതമായി താമസിക്കണമെങ്കില്‍ മലമുകളിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്നും റിസോര്‍ട്ടിനു വേണ്ടിയുണ്ടാക്കിയ പതിനായിരം ലിറ്ററിനു മുകളിലുള്ള ജലസംഭരണികള്‍ പൊളിച്ചു മാറ്റണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.പികെ അച്ചുതന്‍,അനുപ്രസാദ് പിആര്‍,വേണു കെ, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -