പുല്‍പ്പള്ളി വടാനക്കവല- ചേകാടി റോഡിലെ തകര്‍ന്ന ഭാഗം നാട്ടുകാര്‍- നന്നാക്കി. ഒരു വര്‍ഷമായി അധികൃതരുടെ അനാസ്ഥമൂലം തകര്‍ന്ന് കിടക്കുന്ന റോഡാണ് പാളക്കൊല്ലി ഹരിശ്രീ സ്വാശ്രയസംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ക്വാറി വേസ്റ്റും മറ്റുമിട്ട് നിരപ്പാക്കിയത്. ചേകാടിയിലേക്ക് ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കുണ്ടുംകുഴിയുമായി തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് റോഡ് നന്നാക്കാന്‍ നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങിയത്.ലിനീഷ് കിഴക്കേത്തുണ്ടത്തില്, വിനോദ് കാഞ്ഞൂക്കാരന്‍, ഷെല്ജന് ചാലക്കല്‍, സജി പുളിക്കല്‍, ജോണ്‍ മാന്തോട്ടം എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -