- Advertisement -

- Advertisement -

നാടന്‍തോക്കുമായി സി ആര്‍ പി എഫ് ജവാനടക്കം രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

0

നാടന്‍തോക്കുമായി സി ആര്‍ പി എഫ് ജവാനടക്കം രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സി ആര്‍ പി എഫ് 143 മണിപ്പൂര് ബറ്റാലിയനിലെ ജവാന്‍ നെന്മേനി ചീരാല്‍ പള്ളിമുക്ക് സുജേഷ് (36), ഇയാളോടൊപ്പമുണ്ടായിരുന്ന നെന്മേനി ചീരാല്‍ കാട്ടുങ്ങല്‍ വിപിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11. 30 യോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇവര്‍ പിടിയിലായത്. ആയുധ, വന്യജീവി വേട്ടയാടല്‍ നിയമങ്ങള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page