- Advertisement -

- Advertisement -

എന്‍.ടി.ഗോപാലന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി.

0

മാനന്തവാടി കണിയാരം പ്രഭാത് വായനശാല പ്രസിഡന്റായിരുന്ന അന്തരിച്ച എന്‍.ടി.ഗോപാലന്‍ മാസ്റ്റര്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ജോസഫ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.എന്‍ഡോവ്‌മെന്റ് വിതരണം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി.ബിജു നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം, വായനശാല സെക്രട്ടറി വി.യു.ജോയി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍.അജയകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ദേവകി ടീച്ചര്‍, എല്‍.സോമന്‍ നായര്‍ ,കണ്ണന്‍ കണിയാരം, കെ.കെ.നാരായണന്‍, രമാദേവി, എന്‍.ആര്‍.സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page