ബത്തേരിയിലെ ബഹുജന ഉപവാസ സമരത്തിന് പിന്തുണയുമായി എത്തിയത് 30-ഓളം സംഘടനകള്‍. ബത്തേരി ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി പ്രകടനമായിട്ടാണ് ഇവര്‍ സമരപന്തലിലേക്ക് എത്തിയത്.രാവിലെ മുതല്‍ തന്നെ ആരാധനാലയങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് പ്രകടനമായി സ്വതന്ത്രമൈതാനിയിലെ സമരപന്തലിലേക്ക് എത്തിയത്. ബത്തേരി പ്രാന്തപ്രദേശങ്ങളിലെ കോളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍, ചുമട്ടുതൊഴിലാളികള്‍, പ്രിന്റേഴ്സ് അസോസിയേഷന്, ഓട്ടോതൊഴിലാളികള്‍, വയനാട് ടൂറിസം അസോസിയേഷന്, വിവിധ രാഷ്ട്രീയ പോഷകസംഘടനകള്‍ എന്നിവരടക്കം സമരത്തിന് പിന്തുണയുമായി എത്തി. രാക്കുരുക്ക് പിന്‍വലിക്കുക, സമ്പൂര്‍ണ്ണ ഗതാഗതം നിരോധന നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യവുമായി ആക്ഷന്‍ കമ്മറ്റിനടത്തുന്ന സമരത്തിന് പൂര്‍ണ്ണ പുന്തുണ നല്‍കുമെന്ന് പ്രകടനവുമായി എത്തിയവര്‍ ഉറപ്പുനല്‍കി.
- Advertisement -
- Advertisement -