ഖാദി ഓണം മേളയോടനുബന്ധിച്ചുള്ള പ്രതിവാര നറുക്കെടുപ്പിന്റെ സമ്മാനദാനം പള്ളിത്താഴെ റോഡിലുള്ള വില്പന കേന്ദ്രത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് നിര്‍വ്വഹിച്ചു. പ്രോജക്ട് ഓഫീസര്‍ കെ.പി.ദിനേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷോറൂം മാനേജര്‍ എം.ആയിഷ,വിനോദ് കരിമാനി,കെ.കെ. ബിനു, പി..ദിലീപ് കുമാര്‍,കെ.എം.അഷറഫ് സമ്മാനാര്‍ഹനായ നാസര്‍ പഴയ വൈത്തിരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് നല്‍കിയുള്ള ഖാദി വില്പന സെപ്തംബര്‍ 10 വരെ നടക്കും.സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.
- Advertisement -
- Advertisement -