ബത്തേരി സെന്റ്മേരീസ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബത്തേരി സെന്റ്മേരീസ് കോളേജില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. പ്രളയം കേരള ജനതയുടെ കാര്‍ഷിക, ഗ്രാമീണ ജനജീവിതങ്ങളില്‍ എല്പ്പിച്ച പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ തമിഴ്നാട് അസോസിയേഷന് ഓഫ് ഇക്കണോമിസ്റ്റസ് ജ്ഞാനശേഖരന് ഉദ്ഘാടനം ചെയ്തു. സെന്റ്മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശാന്തിജോര്ജ്ജ് അധ്യക്ഷയായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള 200-ാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
- Advertisement -
- Advertisement -