മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുന്നതിലും കഴിഞ്ഞ ഏഴു മാസമായി ശമ്പളം നല്‍കാത്തതിലും പ്രതിഷേധിച്ചാണ് സമരം. സമരം തുടര്‍ന്നാല്‍ ബി എസ് എന്‍ എല്ലിന്റെ പ്രവര്‍ത്തത്തെ ബാധിക്കും.ബി എസ് എന്‍ എല്ലില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരാണ് അനിശ്ചിതകാല സമരമാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിലും മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടിയിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. ജില്ലയില്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ഡിവിഷനുകളിലായി 150 ഓളം തൊഴിലാളികളാണുള്ളത്. ഇവരുടെ ശമ്പള കാര്യത്തില്‍ ബി എസ് എന്‍ എല്‍ ജീവനക്കാരും കരാറുകാരും ഒത്തുകളിക്കുകയാണന്നാണ് ജീവനക്കാര്‍ പറയുന്നത്. കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ബി എസ് എന്‍ എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
- Advertisement -
- Advertisement -