കഴിഞ്ഞ ദിവസം സേവ് ഗുണ്ടല്‍പേട്ട് താലൂക്ക് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധയോഗം ചേര്‍ന്നത്. യോഗത്തില്‍ രാത്രിയാത്രാ നിരോധനം നീക്കണമെന്നും, ദേശീയപാതയില്‍ പൂര്‍ണ്ണമായി ഗതാഗത നിരോധനം ഏപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ രാത്രിയാത്രാ നിരോധനത്തിനെത്തിരെ ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രീഡം ടു മൂവ് പ്രവര്‍ത്തകരും പങ്കെടുത്തു. പ്രതിഷേധയോഗത്തിന് വിനോദ് അണി മംഗലം, പി. കെ സെയ്തലവി, മഹാദേവ് നായിക്ക്, അഡ്വ. ടിപ്പുസുല്‍ത്താന്‍, ഷെഫീഖ് മദീന, ശ്രീനിവാസന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -