കാലത്തിന്റെ ചുമരില്‍ ജീവിതത്തെ അടയാളപ്പെടുത്താനുള്ള ആഗ്രഹങ്ങളും ശ്രമങ്ങളുമാണ് സാഹിത്യരചനകള്‍ക്ക് ആധാരമായി വര്‍ത്തിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരന് പി.സുരേന്ദ്രന് പറഞ്ഞു. ഭാരതിയമ്മയുടെ വേഷങ്ങള്‍ ജീവിതം കവിതഎന്ന പുസ്തകത്തിന്റെ പ്രകാശം വയനാട് പീസ് വില്ലേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീസ് വില്ലേജിന്റെ ആഭിമുഖ്യത്തിലുള്ള യുവജനവേദിയായ പീസ് യൂത്തിന്റെ കോഡിനേറ്റര്‍ ഡോ. മുനീര്‍ മുഹമ്മദ് റഫീഖ് പുസ്തകം ഏറ്റുവാങ്ങി.മീനങ്ങാടി സ്വദേശിയായ ഭാരതിയമ്മയുടെ ആത്മകഥാപരമായ അനുഭവങ്ങളും സാമൂഹിക പ്രസക്തങ്ങളായ 21 കവിതകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. രണ്ടര വര്‍ഷമായി പിണങ്ങോട് പീസ് വില്ലേജിന്റെ സംരക്ഷണയിലാണ് ഭാരതിയമ്മ ജീവിക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ എഴുപതോളം ആളുകള്‍ ഇപ്പോള്‍ പീസ് വില്ലേജ് കുടുംബത്തിലുണ്ട്. യതീന്ദ്രന് മാസ്റ്റര്‍, ചിത്രകാരി ഫാതിമ സഹ്റ ബത്തൂല്‍, പീസ് വില്ലേജ് കമ്മിറ്റി അംഗം ഷമീം പാറക്കണ്ടി, ഗ്രന്ഥകാരി ഭാരതിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു. പീസ് വില്ലേജ് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ബാലിയില്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പുസ്തകം പരിചയപ്പെടുത്തിയ സെക്രട്ടറി സദ്റുദ്ദീന്‍ വാഴക്കാട് സ്വാഗതം ആശംസിച്ചു. മാനേജര്‍ അമീന് നന്ദി പറഞ്ഞു.
- Advertisement -
- Advertisement -