ബത്തേരി നിയോജകമണ്ഡലം ഗ്ലോബല്‍ കെ എം സി സിയുടെയും പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റികളുടെയും സഹകരണത്തോടെ നെന്മേനി പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സിയും, വയനാട് വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയും സംയുക്തമായി മാടക്കരയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡണ്ട് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മാടക്കര അധ്യക്ഷനായിരുന്നു. ജനറല്‍ മെഡിസിന്, ഇ എന്‍ ടി, നേത്രവിഭാഗം, ശിശുരോഗം, ഗൈനക്കോളജി എന്നീവിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടര്‍മാരെ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു.
- Advertisement -
- Advertisement -