ദേശീയപാത766ലെ രാത്രി യാത്ര നിരോധന നീക്കണമെന്നും റോഡ് പൂര്‍ണ്ണമായും അടക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സി പി എം ബത്തേരി ഏരിയകമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ബഹുജന ധര്‍ണ്ണ നടത്തി. സ്വതന്ത്രമൈതാനിയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സി. പി. എം ജില്ലാ സെക്രട്ടറി പി ഗഗാറിന് ഉദ്ഘാടനം ചെയ്തു. സുരേഷ് താളൂര്‍ അധ്യക്ഷനായിരുന്നു. ബേബി വര്‍ഗ്ഗീസ്, പി. വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -