- Advertisement -

- Advertisement -

പുത്തുമല ദുരന്തം ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

0

പുത്തുമല ദുരന്ത സ്ഥലത്ത് നിന്നും 6 കിലോമീറ്റര്‍ അകലെ ഏലവയലില്‍ നിന്ന് ഓഗസ്റ്റ് 19ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി.എന്‍.എ ഫലം പുറത്ത് വന്നു. പുത്തുമല സുവര്‍ണ്ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈലയുടെ മൃതദേഹമാണ് ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞത്.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബത്തേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.മേപ്പാടി സെന്റ് ജോസഫ് ജോസഫ് ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഫോറന്‍സിക് ലാബില്‍ നിന്നും മൃതദേഹം തിരിച്ചറിഞ്ഞു കൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം തന്നെ ബന്ധുക്കള്‍ക്ക് ഫോണില്‍ ലഭിച്ചിരുന്നു. മേപ്പാടി സെന്റ് ജോസഫ് ജോസഫ് ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കാണാതായവരില്‍ സ്ത്രീ എന്ന നിലക്ക് നബീസയെ കൂടി കണ്ടെത്താനുണ്ട്. ഇതാണ് മൃതദേഹം ഡി എന്‍ എ പരിശോധന നടത്താന്‍ തീരുമാനിച്ചതിന് കാരണം.

Leave A Reply

Your email address will not be published.

You cannot copy content of this page