- Advertisement -

- Advertisement -

കുടിവെള്ളത്തിനായി മൈക്കര പണിയ കോളനിവാസികള്‍ നെട്ടോട്ടമോടുന്നു

0

മുത്തങ്ങ : കനത്ത മഴയില്‍ വെള്ളം കയറിയ കോളനിയില്‍ കുടിവെള്ളത്തിനായി കോളനിവാസികള്‍ നെട്ടോട്ടമോടുന്നു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളനിയിലെ കിണറില്‍ മഴവെള്ളത്തിനൊപ്പം മാലിന്യവും നിറഞ്ഞു. ഇതോടെ കോളനിക്കാരുടെ കുടിവെള്ളവും മുട്ടി. ഇപ്പോള്‍ ഒരു കിലോമീറ്റര്‍ ദൂരം നടന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. അതും വനത്തിലൂടെ ചളി നിറഞ്ഞ പാതയിലൂടെ തല ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ കോളനിയിലെ കിണര്‍ ശുദ്ധീകരിക്കണമെന്നും കോളനിയിലേക്കുള്ള വഴി നവീകരിക്കണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page