ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് വിജയത്തില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ചെയര്‍മാനായി കെ. എ ടോമി, വൈസ് ചെയര്‍മാനായി മേരി ജ്യോത്സന, ഫൈനാര്‍ട്സ് സെക്രട്ടറിയായി വിഷ്ണു രവി, എഡിറ്റര്‍ പി. എം അര്ജുന്, ജനറല്‍ ക്യാപ്റ്റന്‍ സിദ്ധീക്ക്, വൈസ് ക്യാപ്റ്റനായി അക്ഷപീറ്റര് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴാം തവണയാണ് കോളേജ് യൂണിയന് എസ് എഫ് ഐക്ക് ലഭിക്കുന്നത്. ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് എസ്. എഫ്. ഐ റ്റി. പി ഋതുശോഭ്, ബേബി വര്‍ഗ്ഗീസ്, എ. കെ ജിതൂഷ്, എം. എസ് ഫെബിന്, അജ്നാസ് അഹമ്മദ്, കെ. ജി ഹരികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -