- Advertisement -

- Advertisement -

അനുസ്മരണ സമ്മേളനം നടത്തി

0

സി പി ഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സി ഭാസ്‌കരന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ബത്തേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ബത്തേരി ടൗണ്‍ ഹാളില്‍ അനുസ്മരണ സമ്മേളനം സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സി ബി ഐ യെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള ആയുധമാക്കിയത് കോണ്‍ഗ്രസാണന്ന് പി കെ ശ്രീമതി പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റിലൂടെ ബി ജെ പിയും തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സിബിഐയെ ഉപയോഗിക്കും എന്ന ഭീഷണിയുടെ സൂചനയാണന്നും അവര്‍ പറഞ്ഞു.ജില്ലാ സെക്രട്ടേറിയേറ്റംഗം കെ ശശാങ്കന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അനുസ്മരണ പ്രഭാഷണം നടത്തി. സി. കെ ശശീന്ദ്രന്‍ എം എല്‍ , എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, വി വി ബേബി, കെ റഫീഖ്, പി എ മുഹമ്മദ്, സി കെ സഹദേവന്‍, പി ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ് തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എം ബത്തേരി ഏരിയ കമ്മിറ്റി പിരിച്ചെടുത്ത് നല്‍കുന്ന തുകയുടെ ആദ്യ ഗഡുവായ 11, 18000 രൂപയും ചടങ്ങില്‍ കൈമാറി.

Leave A Reply

Your email address will not be published.

You cannot copy content of this page