- Advertisement -

- Advertisement -

തൃശ്ശിലേരി ക്ഷീരസംഘം വീണ്ടും യുഡിഎഫിന്

0

തൃശ്ശിലേരി ക്ഷീരസംഘം സൊസൈറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് വന്‍ വിജയം .9 ല്‍ 8 സീറ്റുകളിലും യുഡിഎഫ് . ഒരു സീറ്റില്‍ സ്വതന്ത്രനായി മല്‍സരിച്ച യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥി വിജയിച്ചു. എസ്ടിയടക്കം 4 വനിതകളെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ആകെയുള്ള 183 വോട്ടര്‍മാരില്‍ 176 പേര്‍ വോട്ടു ചെയ്തു. 133 വോട്ടു നേടി വിജയിച്ച രാമകൃഷ്ണനെ സംഘം പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സ്വതന്ത്രനായി മത്സരിച്ച വിമത സ്ഥാനാര്‍ത്ഥി ഗീവര്‍ഗീസ് 87 വോട്ടുനേടി വിജയിച്ചു. രാമകൃഷ്മണനു പുറമെ സാമുവല്‍ രവി എന്‍ ,ജിജി എന്‍എന്‍ എന്നിവരും ഔദ്യോഗിക പാനലില്‍ നിന്ന് വിജയിച്ചു. 5 സീറ്റുകളില്‍ 9 സ്ഥാനാര്‍ത്ഥികളാണ്മത്സരിച്ചത്. 4 പേര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. 34 വര്‍ഷം തുടര്‍ച്ചയായി തൃശ്ശിലേരി ക്ഷീര സംഘം യുഡിഎഫ് പാനലാണ് ഭരിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page